കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
1460065
Wednesday, October 9, 2024 10:47 PM IST
കാസര്‍ഗോഡ്: കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. കുമ്പള കൊടിയമ്മയിലെ മൊയ്തീന്-ഖദീജ ദമ്പതികളുടെ മകന് മുനവര്‍ കാസിം (28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ വീടിന്റെ ഹാളിലെ ഫാനിലാണ് മുനവര്‍ തൂങ്ങിമരിച്ചത്.
ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങള്‍: മുക്താര്‍, മുംതാസ്, മുന്ഷീര്, മുനീര്‍.
2019ല്‍ മധൂര്‍ പട്ളയിലെ ഷാനവാസിനെ (27) കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ ഒന്നാം പ്രതിയാണ് മുനവര്‍ കാസിം. മൂന്നു പ്രതികളാണ് കേസിലുണ്ടായിരുന്നത്.
കഞ്ചാവ് വില്പനക്കാരായിരുന്നു ഇവര്‍. കാസര്‍ഗോഡ് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഇവര്‍ മദ്യപിക്കവെ കഞ്ചാവ് ഇടപാടില്‍ പണം വേണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായത്. കൊലപാതകം 25 ദിവസത്തിനുശേഷം ഒക്ടോബര്‍ 20നാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികളില്‍ ഒരാളായ കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുള്‍ റഷീദ് എന്ന സമൂസ റഷീദിനെ (38) കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നിനു കുമ്പള ഐഎച്ച്ആര്‍ഡി കോളജിനു സമീപത്തെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നു.