എംഎല്‍ഒഎ ജില്ലാ കണ്വന്ഷന് നടത്തി
1458104
Tuesday, October 1, 2024 7:56 AM IST
കാഞ്ഞങ്ങാട്: മെഡിക്കല്‍ ലാബോട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രജീഷ്കുമാര് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.
എം.ടി.പി. മുനീര്‍, വി. ഉമേശ് കുമാര്‍, പി.കെ. സുമേഷ്, കെ.വി. ശ്രീനിവാസ്, കെ. രാജേഷ്, അനീഷ് റാം, സി. ശ്രീജ, ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു. പാട്രിക് സ്വാഗതവും എം. മോഹനന് നന്ദിയും പറഞ്ഞു.