കാഞ്ഞങ്ങാട്: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും സഹായികൾക്കും ആശുപത്രി ജീവനക്കാർക്കും ഓണസദ്യ നല്കി.
ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാമൻ സ്വാതി വാമൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് കെ.വി. ലക്ഷ്മണൻ, സെക്രട്ടറി കെ. ബാലകൃഷ്ണൻ, താലൂക്ക് സമ്പർക്ക് പ്രമുഖ് ശ്രീഹരി പ്രസാദ്, പ്രവാസി ഭാരതി യുഎഇ പ്രവർത്തകരായ മധു വയമ്പിൽ, പ്രമോദ്, പ്രകാശൻ, ബാബു പുല്ലൂർ എന്നിവർ നേതൃത്വം നല്കി. കഴിഞ്ഞ 20 വർഷമായി സേവാഭാരതിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.