നാടെങ്ങും ഓണാഘോഷം
1453537
Sunday, September 15, 2024 5:53 AM IST
വൈഎംസിഎ നേതൃത്വത്തിൽ
കാഞ്ഞിരടുക്കം: വൈഎംസിഎയുടെ ഓണാഘോഷം ഇടവക വികാരി ഫാ. ജയിംസ് ഇലഞ്ഞിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ പനിച്ചേംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ബാബുരാജ് സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്തംഗം രജിനി നാരായണന്, തോമസ് പൈനാപ്പള്ളി, ടോംസണ് പുത്തന്‍കാല, സണ്ണിച്ചന് ഈശോംപറമ്പില്, സജി പൂവക്കോട്ടില്‍, മനു ജോസഫ്, സിജു പാറേക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് ജോസഫ്സ് എയുപി സ്കൂളിൽ
മണ്ഡപം: സെന്റ് ജോസഫ്സ് എയുപി സ്കൂളിലെ ഓണാഘോഷം മാനേജർ ഫാ. തോമസ് കീഴാരത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ അധ്യക്ഷനായിരുന്നു. ഫാ. ജിജേഷ് ഒഎസ്ബി, ഫാ. റോണി ഒഎസ്ബി, മുഖ്യാധ്യാപിക എ.ഡി. ഡെയ്സി, എംപിടിഎ പ്രസിഡന്റ് ശ്രീജ ബിനു, മണ്ഡപം ഇടവക കോ-ഓർഡിനേറ്റർ തോമസുകുട്ടി ഫിലിപ്പ്, പ്രീ-പ്രൈമറി സ്കൂൾ അധ്യാപിക സിസ്റ്റർ ലിബിന എസ്ഡി, മദർ സുപ്പീരിയർ സിസ്റ്റർ പുഷ്പിത എസ്ഡി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു.
ശാന്തിഭവനിൽ ഓണസദ്യ
കടുമേനി: വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹോളിഫാമിലി സിസ്റ്റേഴ്സിനു കീഴിലുള്ള കടുമേനി ശാന്തിഭവനിൽ ഓണസദ്യ നടത്തി.
ശാന്തിഭവനിലെ എല്ലാ അമ്മമാർക്കും ഓണസമ്മാനമായി ബെഡ്ഷീറ്റുകൾ നല്കി. ജിനോ മയിപ്രപ്പള്ളിൽ, മരിയ ജിനോ, എൽസി തോമസ് പാറശേരിൽ, ജിത്തു ഉണ്ണിമിശിഹാ, സോന ജിത്തു, ഷിജിത്ത് കുഴുവേലിൽ, റോഷൻ എഴുത്തുപുരക്കൽ, എബിൻ പാതിപുരയിടത്തിൽ എന്നിവർ നേതൃത്വം നല്കി. ശാന്തിഭവനിലെ അമ്മമാരുടെ ആശുപത്രി സേവനങ്ങൾക്കായി ചെറുപുഴ ഉണ്ണിമിശിഹാ ആംബുലൻസ് സർവീസ് അടുത്ത ഒരുവർഷം സൗജന്യ സർവീസ് നടത്തുമെന്ന് ഉടമ ജിത്തു അറിയിച്ചു.
യുവശക്തി ലൈബ്രറിയിൽ പുസ്തകപ്പൂക്കളം
ആയന്നൂർ: ഓണാഘോഷത്തിന്റെയും ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ സമാപനത്തിന്റെയും ഭാഗമായി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിലെ ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ പുസ്തകപ്പൂക്കളമൊരുക്കി. നോവലും കഥകളും കവിതകളുമുൾപ്പെടെ 200 ലേറെ പുസ്കങ്ങൾ കൊണ്ടാണ് പുസ്തകപ്പൂക്കളം തീർത്തത്.
തുടർന്ന് നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബാലവേദി കൺവീനർ റിയ തോമസ് അധ്യക്ഷയായി. പഞ്ചായത്ത് സമിതി കൺവീനർ പി.ഡി. വിനോദ്, ഗ്രന്ഥശാല സെക്രട്ടറി സി.ടി. പ്രശാന്ത്, ലൈബ്രേറിയൻ ആതിര സരിത്ത്, ഷിൻസി ബിനോയ് എന്നിവർ നേതൃത്വം നല്കി.