കാസര്‍ഗോഡ്: കാലാവസ്ഥാ മാറ്റങ്ങളെ നേരിടാന്‍ നാളികേര കേന്ദ്രീകൃതമായ കൃഷി രീതികള്‍ വേണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാസര്‍ഗോഡ് ഐസിഎആര്‍-സിപിസിആര്‍ഐയില്‍ നടന്ന ടചടങ്ങിൽ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ വിശിഷ്ടാതിഥിയായി. ന്യൂഡല്‍ഹി ഐസിഎആര്‍ ഡിഡിജി ഡോ. എസ്.കെ. സിംഗ് അധ്യക്ഷത വഹിച്ചു. നാളികേര കര്‍ഷകരായ മലപ്പുറം തിരൂരിലെ പി.ടി. സുഷമ, കര്‍ണാടകയിലെ കൊണ്ടാന ചന്ദ്രശേഖര ഗാട്ടി, തമിഴ്നാട് പൊള്ളാച്ചിയിലെ സെന്തില്‍കുമാര്‍, സംരഭകരായ എച്ച്.ആര്. നാഗരാജ, കൃഷ്ണന്, ഇ.ജെ. ജോസഫ് എന്നിവരെ ആദരിച്ചു. ആര്.കെ. മേഘലിംഗം, ഡോ. ബി. അഗസ്റ്റിന് ജെറാര്‍ഡ്, ഷാരോണ്‍ നവാസ്, ജ്യോതികുമാരി എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ഡോ. കെ. ബാലചന്ദ്ര ഹെബ്ബാര്‍ സ്വാഗതവും സോഷ്യല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ.കെ. പൊന്നുച്ചാമി നന്ദിയും പറഞ്ഞു.