എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലേക്ക് അപേക്ഷ നല്കി കാത്തിരുന്ന യുവതി മരിച്ചു
1444882
Wednesday, August 14, 2024 10:26 PM IST
മാലക്കല്ല്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്ന യുവതി മരിച്ചു.
പുല്ലാട് തടത്തിൽ ലൈജുവിന്റെ ഭാര്യ ലിൻസി (48) ആണ് മരിച്ചത്. അർബുദ രോഗബാധിതയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്കാരം നടത്തി. ഭർത്താവ് ലൈജുവും ദുരിതബാധിതനാണ്. മക്കൾ: ലൈവിൻ, ജോസ.