ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി
1444409
Tuesday, August 13, 2024 1:48 AM IST
വെള്ളരിക്കുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, വൈഎംസിഎ വെള്ളരിക്കുണ്ട് മേഖല പ്രസിഡന്റ് കെ.എ.സാലു, വെള്ളരിക്കുണ്ട് യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടക്കൽ, യൂത്ത് വിംഗ് സെക്രട്ടറി സാം സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഷാജി അശ്വനി നന്ദി പറഞ്ഞു. വയനാട് ദുരന്തബാധിതർക്കായി വെള്ളരിക്കുണ്ട് യൂണിറ്റ് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കെ.അഹമ്മദ് ഷെരീഫിന് തോമസ് ചെറിയാൻ കൈമാറി.
തുടർന്ന് വൈഎംസിഎ ഷട്ടിൽ അക്കാദമി കോർട്ടിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ ഷാനു-നവനീത് ടീം ജേതാക്കളായി. ദീപക്-ജിബിൻ രണ്ടും അമ്പിളി-അതുൽ മൂന്നും സ്ഥാനങ്ങൾ നേടി.