ഡിവൈഎഫ്ഐയുടെ കടയിൽ ചായയടിച്ച് സിനിമാതാരങ്ങള്‍
1442096
Monday, August 5, 2024 1:57 AM IST
കാഞ്ഞങ്ങാട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനു കൈത്താങ്ങാവാന്‍ സ്നേഹചായക്കടയുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി. കാഞ്ഞങ്ങാട് ടൗണില്‍ ആരംഭിച്ച സ്നേഹ ചായക്കടയില്‍ ചായയും പലഹാരവും നല്കി ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള തുക ബോക്സില്‍ നിക്ഷേപിക്കുന്ന രീതിയിലാണ് ചായക്കടയുടെ പ്രവര്‍ത്തനം. പരിപാടിയുടെ ഉദ്ഘാടനം സിനിമാതാരങ്ങളായ പി.പി.കുഞ്ഞികൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേര്‍ന്ന് നിര്‍വഹിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ ബല്ലത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, വി.ഗിനീഷ്, അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം, യതീഷ് വാരിക്കാട്ട്, ഡോ.എ.ആര്.ആര്യ എന്നിവര്‍ പ്രസംഗിച്ചു.