പെരുമ്പട്ട പാലത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞുതാണു
1442093
Monday, August 5, 2024 1:57 AM IST
കുന്നുംകൈ: പെരുമ്പട്ട പാലത്തിന്റെ പാർശ്വഭിത്തി കനത്ത മഴയിൽ ഇടിഞ്ഞുതാണു.കയ്യൂർ-ചീമേനി പഞ്ചായത്തിൽ പാലത്തിന്റെ പടിഞ്ഞാറ് വരുന്ന ഭാഗത്ത് ഏകദേശം പത്തു മീറ്ററോളം നീളത്തിലാണ് അഞ്ച് മീറ്ററിൽ അധികം താഴ്ച്ചയിൽ ഇടിഞ്ഞത്.
പാലത്തിന്റെ സൈഡ് ഭിത്തിക്ക് അടുത്ത് തന്നെ ഇടിഞ്ഞത് പാലത്തിന്റെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കാനിടയുണ്ട്. അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.