തൃക്കരിപ്പൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകരുതെന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു.
പടന്ന സ്വദേശി ഷറഫുദീൻ പറമ്പത്തിനെതിരെയാണ് കേസ്. ഡിവൈഎഫ്ഐ പടന്ന മേഖല കമ്മിറ്റി പ്രസിഡൻ്റ് കെ.വി.അഭിജിത്ത് നൽകിയ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്.