തൃക്കരിപ്പൂർ: വലിയപറമ്പ് മാവിലാക്കടപ്പുറത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. പാണത്തൂർ സ്വദേശി സമീർ ഓടിച്ച കാറാണ് കഴിഞ്ഞദിവസം രാത്രിയിൽ മറിഞ്ഞത്. സമീറും ഭാര്യ ജസീലയും രണ്ട് മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് എല്ലാവരെയും പുറത്തെത്തിച്ചത്.