കോളനിനിവാസികൾക്ക് ഭീഷണിയായി കരിങ്കല്ലുകൾ
1441508
Saturday, August 3, 2024 1:06 AM IST
മാലോം: ചുള്ളി സിവി കോളനിനിവാസികൾക്ക് ഭീഷണിയായി കൂറ്റൻ കരിങ്കല്ലുകൾ. ഇന്നലെ കനത്തമഴയിൽ മരുതോം മുത്തപ്പൻമല ഫോറസ്റ്റിൽ നിന്നും കോളനിയുടെ സമീപത്തേക്ക് കൂറ്റൽ കരിങ്കല്ല് ഉരുണ്ടുവന്നു.
സംഭവം അറിയിച്ചതിനെ തുടർന്ന് ബളാൽ വില്ലേജ് ഓഫീസർ ദിലീപ്, വെള്ളരിക്കുണ്ട് പോലീസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ.സുരേന്ദ്രൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, കെ.ഡി.മോഹനൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ഭീഷണിയായി നിലനിൽക്കുന്ന പാറക്കല്ലുകൾ പൊട്ടിച്ചു നീക്കി പ്രദേശവാസികളുടെ ഭീതി അകറ്റാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്ന് അധികൃതർ ഉറപ്പു നൽകി.