തൃക്കരിപ്പൂർ: സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്. കാർ യാത്രികരായ തൃക്കരിപ്പൂർ സ്വദേശി നബാൻ(33), മലപ്പുറം തിരൂർ സ്വദേശികളായ മുഹമ്മദ് റാദി(16), ഷൗക്കീൻ(30), ഷഹാബിൻ (30), റഹ്നാ ഹിബ(45) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഇളമ്പച്ചി തെക്കുമ്പാടാണ് അപകടം. പയ്യന്നൂർ ഭാഗത്തേക്ക് ഇളമ്പച്ചി ഭാഗത്ത് നിന്നും പോകുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പാതയോരത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടയിലാണ് കാറിൽ ബസ് ഇടിച്ചത്. ഇടിയിൽ കാറിന്റെയും ബസിന്റെയും മുൻഭാഗം തകർന്നു. വെട്ടിച്ച് മാറ്റുന്നതിനിടയിൽ ബസ് റോഡരികിലേക്ക് പാഞ്ഞു കയറുകയും ചെയ്തു.