വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷം
1437409
Saturday, July 20, 2024 1:14 AM IST
കമ്പല്ലൂർ: കമ്പല്ലൂർ വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടന പള്ളിയിൽ തിരുനാളിന് വികാരി ഫാ.മാത്യു പ്രവർത്തുംമലയിൽ കൊടിയേറ്റി. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.ജയിംസ് ഇലഞ്ഞിപ്പറമ്പിൽ കാർമികത്വം വഹിച്ചു.
ഇന്നുമുതൽ 27 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4.30ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ.സിജോയ് പോൾ കരിങ്ങാലിച്ചിറ, റവ.ഡോ.മാണി മേൽവെട്ടം, ഫാ.ജോസഫ് മടപ്പാംതോട്ടുകുന്നേൽ, ഫാ.മാത്യു വളവനാൽ, ഫാ.തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ.ജോർജ് കായാംകാട്ടിൽ, ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര, മോൺ.മാത്യു ഇളംതുരുത്തിപടവിൽ എന്നിവർ കാർമികത്വം വഹിക്കും. 28ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ആർച്ച് ബിഷപ് എമരിറ്റസ് മാർ.ജോർജ് ഞറളക്കാട്ട് കാർമികത്വം വഹിക്കും.
ചിറ്റാരിക്കാൽ: കാര വിശുദ്ധ അൽഫോൻസ കപ്പേളയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷവും നവനാൾ ആചരണവും ഇന്നുമുതൽ 28 വരെ നടക്കും. ഇന്ന് 4.20ന് കൊടിയേറ്റ്. 4.30 ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-റവ.ഡോ.മാണി മേൽവെട്ടം. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 4.15ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ.എബിൻ മടപ്പാംതോട്ടുകുന്നേൽ, ഫാ.ജിൽബർട്ട് കൊന്നയിൽ, ഫാ.ലോറൻസ് ഒടിയത്തിങ്കൽ, ഫാ.മാർട്ടിൻ കുര്യൻ മാമ്പുഴയ്ക്കൽ, ഫാ.മാത്യു വളവനാൽ, ഫാ.ബിജു മീമ്പുഴ, ഫാ.മാത്യു ചൊള്ളംപുഴയിൽ,ഫാ. ഡോണി കുപ്പോഴക്കൽ എന്നിവർ കാർമികത്വം വഹിക്കും. 28 ന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ് -ഫാ.ഡ്രോണി കുപ്പോഴക്കൽ.
മാലോം: വിശുദ്ധ അല്‍ഫോന്‍സ പള്ളിയില്‍ തിരുനാള്‍ ആഘോഷത്തിന് ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറത്ത് കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ജോര്‍ജ് വെള്ളരിങ്ങാട്ട് കാര്‍മികത്വം വഹിച്ചു.
ഇന്നു മുതല്‍ 26 വരെ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.തോമസ് മരശേരി, ഫാ.തോമസ് വെള്ളൂര്പുത്തന്പുരയില്, ഫാ.സെബാസ്റ്റ്യന്‍ പുത്തന്‍പുരയില്‍, ഫാ.ജോസഫ് കാഞ്ഞിരത്തിങ്കല്‍, ഫാ.ടിജോ വെള്ളച്ചാലില്‍, ഫാ.ഡൊമിനിക് ഓണശേരില്‍, ഫാ.ഷാജി കണിയാപറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
27നു വൈകുന്നേരം 4.30നു പുതിയ ബലിപീഠ വെഞ്ചരിപ്പ്, ആഘോഷമായ വിശുദ്ധകുര്‍ബാന, വചനസന്ദേശം-തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സമാപനദിനമായ 28നു വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം-മോണ്‍.മാത്യു ഇളംതുരുത്തിപ്പടവില്‍.