ഉമ്മന്‍ ചാണ്ടി അനുസ്മരണം
1437408
Saturday, July 20, 2024 1:14 AM IST
ഭീമനടി: വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുങ്ങംചാൽ പ്രിയദർശിനി ഹാളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.വി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ മുഖ്യപ്രഭാഷണം നടത്തി.
അന്നമ്മ മാത്യു, മിനി ഫ്രാൻസിസ്, കെ.കെ.തങ്കച്ചൻ, കെ.സി.കുഞ്ഞികൃഷ്ണൻ, ബിജു ഏലിയാസ്, സെബാസ്റ്റ്യൻ പാരടിയിൽ, അഗസ്റ്റിൻ മണലേൽ, പി.ടി.ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാസര്‍ഗോഡ്: കെപിഎസ്ടിഎ കാസര്‍ഗോഡ് ഉപജില്ലാതല ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം റവന്യു ജില്ലാ സെക്രട്ടറി പി.ടി.ബെന്നി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എ.ജോണ്‍ അധ്യക്ഷതവഹിച്ചു.
സംസ്ഥാന സമിതി അംഗം അശോകന് കോടോത്ത് അനുസ്മരണ പ്രസംഗം നടത്തി. ജോമി ടി.ജോസ്, കെ.സുഗതന്, എ.ജയദേവന്, കെ.ഐ.ശ്രീവത്സന്‍, പി.ഹരീഷ് പ്രസാദ്, പി ഷൈമ, എം.ജെ.ഹരിശ്ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് അന്നദാനവും നടത്തി.
കാസര്‍ഗോഡ്: കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ കമ്മിറ്റി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം സെറ്റോ ജില്ലാ ചെയര്മാന് കെ.എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ഗിരീഷ് ആനപ്പെട്ടി അധ്യക്ഷതവഹിച്ചു. കൊളത്തൂര്‍ നാരായണന് അനുസ്മരണപ്രഭാഷണം നടത്തി.