കാട്ടാന ആക്രമണം നടന്ന സ്ഥലങ്ങൾ കേരള കോൺഗ്രസ്-എം നേതാക്കൾ സന്ദർശിച്ചു
1437403
Saturday, July 20, 2024 1:14 AM IST
പനത്തടി: കാട്ടാന ആക്രമണം നടന്ന ബന്തമല, ഒട്ടേമാളം പ്രദേശങ്ങൾ കേരള കോൺഗ്രസ്-എം നേതാക്കൾ സന്ദർശിച്ചു. ഒട്ടേമാളത്ത് നടന്ന പ്രദേശവാസികളുടെ യോഗത്തിൽ ചാക്കോ കുമ്പളന്താനം അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ, കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് തോമസ്, ജെൻസൺ അലക്സ്, നിറ്റോ ആന്റണി, ജോർജ് ചക്കാലയ്ക്കൽ, എബ്രഹാം പുളിക്കൽ എന്നിവർ പ്രസംഗിച്ചു. കാട്ടാനകളെ എത്രയും വേഗം പ്രദേശത്തുനിന്ന് തുരത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നല്കാനും തീരുമാനിച്ചു.