വന്യമൃഗശല്യത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1436924
Thursday, July 18, 2024 2:27 AM IST
പനത്തടി: പനത്തടി, കള്ളാര്‍, ബളാല്‍, കുറ്റിക്കോല്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടുമൃഗങ്ങളുടെ ശല്യങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. കാര്ഷികനഷ്ടങ്ങള്ക്ക് വിളകളുടെ ആയുസിനനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.
സോളാര്‍ വേലി കൊണ്ട് ആനയെ തടയാന്‍ സാധിക്കാത്തിടത്ത് തൂക്കുവേലികള്‍, കിടങ്ങുകള്‍, കല്ഭിത്തികള് തുടങ്ങിയവ നിര്‍മിച്ച് കര്‍ഷകരുടെ ഭൂമി സംരക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എകെസിസിസി ഫൊറോന ഡയറക്ടര്‍ ഫാ.അനീഷ് ചക്കിട്ടമുറി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോണി തോലമ്പുഴ അധ്യക്ഷതവഹിച്ചു.
ഫാ.ആശിഷ് അറക്കല്‍, ഗ്ലോബല്‍ സമിതി സെക്രട്ടറി പിയൂസ് പറയിടം, രൂപത സെക്രട്ടറി രാജീവ് തോമസ്, സണ്ണി ഇലവുങ്കല്‍, റോണി പുഴുലിപറമ്പില്, ജോസ്കുട്ടി മണ്ണാറത്ത്, വില്സന് തരണിയില്‍, ജോണ്സന് ഉള്ളാട്ടില്‍, ജോസ് അറക്കപറമ്പില്‍, റോയി ആശാരികുന്നേല്‍, തോമസ്, വില്സന് എന്നിവര്‍ സംസാരിച്ചു.
ഫൊറോന സെക്രട്ടറി ജോസ് തൈപ്പറമ്പില്‍ സ്വാഗതവും ജോസ് നാഗരോലി നന്ദിയും പറഞ്ഞു.