കാട്ടാനശല്യത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കണം: കത്തോലിക്ക കോൺഗ്രസ്
1436197
Monday, July 15, 2024 1:06 AM IST
മാലോം: കാട്ടാനശല്യത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് എകെസിസി മാലോം യൂണിറ്റ് ആവശ്യപ്പെട്ടു.
വള്ളിക്കടവ് ഒട്ടേമാളം പ്രദേശത്ത് ആഴ്ചകളായി കാട്ടാനകൾ കർഷകർക്ക് ഭീഷണിയായി കൃഷികൾ നശിപ്പിച്ച് കൊണ്ട് വിഹരിക്കുന്നു.
ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിട്ടുള്ള കാട്ടാനകളെ ജനവാസമേഖലയിൽ നിന്നും തുരത്തണമെന്നും ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകണമെന്നും കൃഷി നശിച്ചവർക്ക് ആവശ്യമായ നഷ്ടപരിഹാരം കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എത്രയും വേഗം നടപടിയായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുവാൻ തീരുമാനിച്ചു.
മാലോം സെന്റ് ജോർജ് ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നംപുറം അധ്യക്ഷതവഹിച്ചു.
സ്കറിയ തോമസ് കാഞ്ഞമല, ടോമി തരിശിൽ, ടോമി കല്ലംപ്ലാക്കൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, വിൻസന്റ് അമ്മിയാനിക്കൽ, ജോർജ് മുഴക്കരി, തോമസ് തുളുമ്പൻമാക്കൽ, അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.