സ്കൂട്ടറില്‍ നിന്ന് മൂന്നേകാൽ ലിറ്റർ മദ്യം പിടികൂടി
1436078
Sunday, July 14, 2024 7:38 AM IST
ഹൊസങ്കടി: റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്ന് മൂന്നേകാല്‍ ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി.മനാഫും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കണ്ടെത്തിയത്. പരിശോധനാസംഘത്തെ കണ്ടപ്പോൾ വാഹനം ഉപക്ഷിച്ച് ഓടി രക്ഷപ്പെട്ടതാകാമെന്ന് കരുതുന്നു. ആര്‍സി ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.