മിഷന് ചാരിറ്റബിള്‍ ട്രസ്റ്റുമായി കേരള ബാങ്ക് ജീവനക്കാര്‍
1431428
Tuesday, June 25, 2024 1:05 AM IST
കാസര്‍ഗോഡ്: രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാന്‍ കേരള ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മ വരുന്നു. സംസ്ഥാനത്തു തന്നെ മാതൃകയായി കാസര്ഗോട്ടാണ് മിഷന് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ കേരള ബാങ്ക് ജീവനക്കാര്‍ കാരുണ്യപ്രവര്ത്തനത്തിനൊരുങ്ങുന്നത്.
നിര്‍ധന കുടുംബങ്ങളിലെ അര്‍ബുദ രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, ശാരീരിക വൈകല്യമുള്ളവര്‍, അച്ഛനമ്മമാരുടെ മരണം മൂലം അനാഥത്വം അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് ആശ്രയമാകുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
കേരള ബാങ്ക് ജീവനക്കാര്‍, റിട്ട. ജീവനക്കാര്‍, വിവിധ തസ്തികകളിലുള്ളവര് എന്നിവര്‍ ഉള്‍പ്പെട്ട 15 അംഗ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പി.വി. സുബ്രഹ്മണ്യന് ആണ് ട്രസ്റ്റ് ചെയര്മാന് പി. സതി കണ്‍വീനറും കെ. ബേബി ട്രഷററുമാണ്. ട്രസ്റ്റിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. പി.വി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അഷ്റഫലി, നഗരസഭ കൗണ്‍സിലര്‍ പി. രമേശ്, വി. കമ്മാരന്, ബി. സുകുമാരന്‍, എ. ശ്രീരേഖ, വി. ഗോപാലന് നായര്‍, കരുണാകരന് നമ്പ്യാര്‍, കെ.പി. കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു.