ഉത്തരവിറങ്ങിയെങ്കിലും അധ്യാപകരുടെ ഇന്‍ക്രിമെന്റ് പാസാക്കാന്‍ കഴിയാതെ പ്രിന്‍സിപ്പല്‍മാര്‍
1431203
Monday, June 24, 2024 1:05 AM IST
കാസര്‍ഗോഡ്: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരുടേയും ലാബ് അസിസ്റ്റന്റുമാരുടേയും ഇന്‍ക്രിമെന്റ് അതാതു സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് പാസാക്കി നല്കാന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് നമ്പര്‍ 13/ 2024 പൊതുവിദ്യാഭ്യാസ വകുപ്പ് മേയ് എട്ടിനു പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് അനുവദിക്കാനുള്ള അധികാരം പ്രിന്‍സിപ്പല്‍മാര്‍ക്ക് പുനഃസ്ഥാപിച്ച് നലകിയിട്ടുണ്ട്.
എന്നാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇതു പാസാക്കി നല്‍കാനായി സ്പാര്‍ക്കില്‍ ഇതു വരെയും പ്രാപ്തമാക്കിയിട്ടില്ല. അതു കാരണം ജൂണ്‍ ഒന്നു മുതലുള്ള അധ്യാപകരുടേയും ജീവനക്കാരുടേയും ഇന്‍ക്രിമെന്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് പാസാക്കി നല്കാന് കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് എഎച്ച്എസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.