ക്ഷീരസദനത്തിന്റെ താക്കോൽദാനം നിർവഹിച്ചു
1431108
Sunday, June 23, 2024 7:01 AM IST
കാലിച്ചാനടുക്കം: മിൽമ മലബാർ മേഖലാ യൂണിയന്റെ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ച കാലിച്ചാനടുക്കം ക്ഷീരസംഘത്തിലെ കെ.നന്ദിനിയുടെ ഭവനത്തിന്റെ താക്കോൽദാനം മിൽമ ചെയർമാൻ കെ.എസ്.മണി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷതവഹിച്ചു. മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി.ജയിംസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗം നിഷ അനന്തൻ, മിൽമ ഡയറക്ടര്‍മാരായ പി.പി.നാരായണൻ, കെ.സുധാകരൻ, ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ, സംഘം പ്രസിഡന്റ് സോണിയ ജോസഫ്, പി.രാജകുമാരൻ നായർ, ദിലീപ് ദാസപ്പൻ, പി.എം.രാജൻ, രജിത് കുമാർ, വി.ഷാജി എന്നിവർ പ്രസംഗിച്ചു.