യോഗാദിനം ആചരിച്ചു
1431104
Sunday, June 23, 2024 7:01 AM IST
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സിഡിഎ ചെയർമാൻ ജോസ് തയ്യിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.മുരളീധരൻ, മഹിളാസംഘം പ്രസിഡന്റ് ലിൻസിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. യോഗ ട്രെയിനർ ടി.പി.സുകുമാരൻ ക്ലാസ് നയിച്ചു.
പരപ്പ: ആർട് ഓഫ് ലിവിംഗ് ബാനം പരപ്പ സെന്ററും എൻഎസ്എസ് കരയോഗവും പ്രതിഭാനഗറിൽ നടത്തിയ യോഗാദിനാചരണം ഡോ.സജീവ് മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. കെ.ദാമോദരൻ അധ്യക്ഷതവഹിച്ചു.

ഡോ.പി.ആർ.പ്രവീൺ സന്ദേശം നൽകി. വി.ബാലകൃഷ്ണൻ, മധു വട്ടിപ്പുന്ന, കെ.ടി.ദാമോദരൻ, ടി.അനാമയൻ, കെ.കുഞ്ഞമ്പു നായർ എന്നിവർ പ്രസംഗിച്ചു.
പരപ്പ:ജിഎച്ച്എസ്എസിൽ എൻസിസിയുടെ നേതൃത്വത്തിൽ യോഗാ ദിനവും സംഗീതദിനവും സംയുക്തമായി ആചരിച്ചു. മുഖ്യാധ്യാപകൻ പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.ആർ.വിജയകുമാർ അധ്യക്ഷതവഹിച്ചു.
എസ്എംസി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, പിടിഎ വൈസ് പ്രസിഡന്റ് കെ.റഷീദ്, മാതൃസമിതി പ്രസിഡന്റ് കെ.എസ്. നുസ്റത്ത് എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ അനാമയൻ നമ്പ്യാർ സന്ദേശം നൽകി. എൻസിസി ഫസ്റ്റ് ഓഫീസർ വി.കെ.പ്രഭാവതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.രാഗേഷ് നന്ദിയും പറഞ്ഞു.
ചിറ്റാരിക്കാൽ: ഗോക്കടവ് ഉദയ ആർട്സ് ക്ലബ് വായനശാലയുടെയും നല്ലോംപുഴ മാതൃകാ ഗവ.ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ വായനശാല ഹാളിൽ ഹ്രസ്വകാല യോഗ പരിശീലനം ആരംഭിച്ചു. ഹോമിയോ യോഗ ഇൻസ്ട്രക്ടർ കെ.വി.അഖിൽ ലാൽ നേതൃത്വം നൽകി. ക്ലബ് പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ, പ്രകാശ് ചേണിച്ചേരി, ജയിംസ് പുതുശേരി, കെ.എ.സുരേഷ്, രാമചന്ദ്രൻ കുത്തൂർ എന്നിവർ സംബന്ധിച്ചു.
ബേളൂര്‍: ജിയുപിഎസിലെ സംഗീതദിനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ദാമോദരനും യോഗാദിനം ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എന്‍.എസ്.ജയശ്രീയും ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. പ്രതീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. യോഗ പരിശീലകന് പി.ശരത് സന്ദേശം നല്കി. മുഖ്യാധ്യാപകന്‍ അലോഷ്യസ് ജോര്‍ജ്, എംപിടിഎ പ്രസിഡന്റ് സൗമ്യ വിന്‍സ്, എസ്എംസി വൈസ് ചെയര്മാന് ബിജു വയമ്പ്, എച്ച്.നാഗേഷ്, കെ.ലേഖ, കെ.വി.സജിന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജോയി കുന്നുംകൈ, മനോജ്, രാമകൃഷ്ണന് ബളാല്‍, രേവതി, സുനില്‍ നായ്ക്കയം എന്നിവര്‍ സംഗീതവിരുന്ന് ഒരുക്കി.