വര്‍ക്ക് ഷോപ്പ് ഉടമ ഓവുചാലില്‍ തലയടിച്ച് മരിച്ചു
1424693
Friday, May 24, 2024 11:33 PM IST
ബന്തടുക്ക: യുവാവ് ഓവുചാലില്‍ തലയടിച്ചുവീണ് മരണപ്പെട്ടു. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് വീട്ടില്‍ രതീഷ് (42) ആണ് മരിച്ചത്.
ബന്തടുക്ക ടൗണില്‍ മൂകാംബിക ടൂവീലേഴ്സ് എന്ന വര്‍ക്ക് ഷോപ്പ് നടത്തുന്ന രതീഷ് ആംബുലന്‍സില്‍ ഡ്രൈവറായും പോകാറുണ്ട്. വ്യാഴാഴ്ചയോടെ രാത്രി 9.45ഓടെയാണ് ആംബുലന്‍സില്‍ പോകുന്നതിന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. റോഡില്‍ നിന്നും മൂന്നുമീറ്റര്‍ ഉയരത്തിലാണ് രതീഷിന്റെ വര്‍ക്ക് ഷോപ്പ് സ്ഥിതിചെയ്യുന്നത്.
ഇവിടെ സ്കൂട്ടര്‍ നിര്‍ത്തിയിട്ടശേഷം കാല്‍വഴുതി താഴോട്ട് വീഴുകയും ഓവുചാലില്‍ തലയിടിച്ച് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് സൂചന. ഇന്നലെ പുലര്‍ച്ചെ 3.45ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. രവീന്ദ്രന്‍നായര്‍-ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: നിമിത. മകന്: അനയ്. സഹോദരങ്ങള്‍: ശോഭ, ദീപ.