സിവിൽ സർവീസ് പരീക്ഷയിൽ അഭിമാന തിളക്കം
1416813
Wednesday, April 17, 2024 1:52 AM IST
മൂന്നാമൂഴത്തിൽ മുന്നേറി അർച്ചന
പയ്യന്നൂർ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തില്‍ 40ാം റാങ്ക് നേട്ടവുമായി പയ്യന്നൂർ സ്വദേശിനി. പയ്യന്നൂര്‍ ഗാന്ധിമന്ദിരത്തിന് സമീപത്തെ പരേതനായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഇ.ജീവരാജ്- പിലാത്തറ യുപി സ്കൂള്‍ റിട്ട.അധ്യാപിക പി.പി. ഗീത ദന്പതികളുടെ മകളായ പി.പി.അര്‍ച്ചനയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. 2019ല്‍ 334 ാം റാങ്കും 2020 ല്‍ 99-ാം റാങ്കും നേടിയിരുന്നു.
മൂന്നാമൂഴത്തിൽ പട്ടികയിൽ 40ാം റാങ്ക് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ് ടുവരെ പഠിച്ചത്. തുടർന്ന് കണ്ണൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളജിൽ നിന്നും ബിടെക്കും പാസായി ബംഗളൂരു ഐആര്‍എസില്‍ എന്‍ജിനിയറായി ജോലിയിൽ പ്രവേശിച്ചു. ബംഗളൂരു ജാലഹള്ളിയിലാണ് ഇപ്പോൾ താമസം. ഐഎഎസ് പരിശീലനത്തിലുള്ള കൊല്ലം സ്വദേശി ഗൗതമാണ് ഭര്‍ത്താവ്. ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായ അശ്വിൻ സഹോദരനാണ്.