ചട്ടമല സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
1416087
Saturday, April 13, 2024 1:15 AM IST
ചിറ്റാരിക്കാൽ: ജപമാല തീർഥാടനകേന്ദ്രമായ ചട്ടമല സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളാഘോഷങ്ങൾക്ക് വികാരി ഫാ.അഗസ്റ്റിൻ ചക്കാംകുന്നേൽ കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും മിഷൻ ലീഗ് തലശേരി അതിരൂപത ഡയറക്ടർ ഫാ.ജോസഫ് വടക്കേപറമ്പിൽ കാർമികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് ഇന്ന്
രാവിലെ 11 മണിക്ക് ചിറ്റാരിക്കാൽ കുരിശുപള്ളിയിൽ നിന്നും ചട്ടമലയിലേക്ക് ജപമാല തീർഥാടനം ആരംഭിക്കും.
12.15 ന് ഫാ.ജോസഫ് ആനചാരിൽ വചനസന്ദേശം നൽകും. തുടർന്ന് ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആഘോഷമായ വിശുദ്ധ കുർബാന. ഫാ.ജോജിത് മൂലയിൽ കാർമികത്വം വഹിക്കും.
നാളെ മുതൽ 18 വരെ വൈകുന്നേരം നാലിന് ആരാധനാ ജപമാല. 4.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് യഥാക്രമം ഫാ.പ്രതീഷ് കാരിക്കുന്നേൽ, ഫാ.സെബാസ്റ്റ്യൻ തൊട്ടിയിൽ, ഫാ.തോമസ് മരശ്ശേരി, ഫാ.മാത്യു കല്ലുങ്കൽ എന്നിവർ കാർമികത്വം വഹിക്കും.
19നു വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും വചനസന്ദേശത്തിനും നൊവേനയ്ക്കും തോമാപുരം ഫൊറോന വികാരി ഫാ.മാർട്ടിൻ കിഴക്കേതലയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് 6.15 ന് ഇടവക വാർഷികാഘോഷം. 20 ന് വൈകുന്നേരം നാലിന് ആരാധനാ ജപമാല. 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന - ഫാ.ജോർജ് അച്ചാണ്ടിയിൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
തിരുനാൾ സന്ദേശം-ഫാ.മാത്യു മുക്കുഴി. സമാപന ദിവസമായ 21 ന് രാവിലെ 9.30 ന് ആരാധന ജപമാല, 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് തലശേരി അതിരൂപത ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. 12 മണിക്ക് കുരിശടിയിലേക്ക് പ്രദക്ഷിണം. 12.30 ന് ഊട്ടു നേർച്ച.