സ്നേഹവീടിന്റെ താക്കോൽദാനം 15ന്
1415858
Friday, April 12, 2024 12:43 AM IST
വെള്ളരിക്കുണ്ട്: പരപ്പ റോട്ടറി ക്ലബ് കേരള ബിൽഡേഴ്സിന്റെ സഹകരണത്തോടെ പരപ്പ ക്ലായിക്കോട്ടെ രാജീവിന്റെ കുടുംബത്തിന് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമാണം പൂർത്തിയായി.
താക്കോൽദാനം 15ന് വൈകുന്നേരം അഞ്ചിനു റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കറും കേരള ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ ബെന്നി പാലക്കുടിയും ചേർന്ന് നിർവഹിക്കും.
റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സജീവ് മറ്റത്തിൽ അധ്യക്ഷത വഹിക്കും. പ്രോജക്ട് ചെയർമാൻ ജോയി പാലക്കുടിയിൽ, വാർഡ് മെംബർ ഗോപാലകൃഷ്ണൻ, സിൻജോ ജോസ് എന്നിവർ പ്രസംഗിയ്ക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ഡോ. സജീവ് മറ്റത്തിൽ, ജോയി പാലക്കുടിയിൽ, കെ. സന്തോഷ് കുമാർ, റോയി ജോർജ്, കെ. ഗോപി, സി.വി. അജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.