ഉണ്ണിത്താന് ഇന്നു പയ്യന്നൂരില്‍
1415857
Friday, April 12, 2024 12:43 AM IST
പയ്യന്നൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഇന്നു പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും രാവിലെ 8.30നു മീന്തുള്ളി ടൗണ്‍ പരിസരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. സമപനപരിപാടി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.ടി. സഹദുള്ള ഉദ്ഘാടനം ചെയ്യും.
ബാലകൃഷ്ണന്
ഇന്ന് ഉദുമയില്‍
ഉദുമ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന് ഇന്നു ഉദുമ നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30നു പെരളത്ത് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം ഏഴിനു പെരുമ്പളയില്‍ സമാപിക്കും.
അശ്വിനി
മലയോരത്ത്
ചിറ്റാരിക്കാല്‍: എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍. അശ്വിനിയുടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണയോഗം കുന്നുംകൈയില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കെ.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭീമനടി, എളേരിത്തട്ട്, പുങ്ങംചാല്‍
നര്‍ക്കിലക്കാട്, ചിറ്റാരിക്കല്‍, കടുമേനി, കമ്പല്ലൂര്‍, പൊതാവൂര്‍, ചീമേനി, വലിയപൊയില്‍, ചെറുവത്തൂര്‍ ടൗണ്‍, മടക്കര, തൈക്കടപ്പുറം, നീലേശ്വരം, വട്ടപ്പൊയില്‍ എന്നിവിടങ്ങളില്‍ പ്രചരണം നടത്തി.