ഇലക്ട്രീഷൻ ട്രെയിൻ തട്ടി മരിച്ചു
1415799
Thursday, April 11, 2024 10:22 PM IST
തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രീഷൻ ട്രെയിൻ തട്ടി മരിച്ചു. പേക്കടം സ്വദേശി എം. രാജൻ(56)ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെ തൃക്കരിപ്പൂർ റെയിൽവേ പ്ലാറ്റ്ഫോമിലാണ് അപകടം.
സുഹൃത്തിനെ കാണാൻ ഉർസുലൈൻ കോൺവന്റ് പരിസരത്തു സ്കൂട്ടർ നിർത്തി പ്ലാറ്റ്ഫോമിലേക്ക് കയറി വന്ന ഉടൻ ബംഗളുരു യശ്വന്തപൂർ-കണ്ണൂർ എക്സ്പ്രസിന്റെ അവസാന ബോഗിയിടിച്ച് പാളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ചന്തേര എസ്ഐ യു. വിപിൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. കരിവെള്ളൂർ കുണിയനിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യ: ബിന്ദു. മക്കൾ: സുരഭി, സുരജ, സൂര്യ. പേക്കടത്തെ പരേതരായ സി. കുഞ്ഞിരാമന്റെയും എം. മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: വിജയൻ, ഗംഗാധരൻ, ചന്ദ്രമതി, കുഞ്ഞിക്കണ്ണൻ.