ഉണ്ണിത്താന് തൃക്കരിപ്പൂരില്‍
1415350
Tuesday, April 9, 2024 7:37 AM IST
നീലേശ്വരം: യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനം നീലേശ്വരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം പടിഞ്ഞാറ്റിന്കൊവ്വലില് ആരംഭിച്ച പര്യടനം ചിറപ്പുറം, വള്ളിക്കുന്ന്, മയിച്ച, തെക്കേ വളപ്പ്, ചെറുവത്തൂര്‍, കാലിക്കടവ്, വെള്ളച്ചാല്‍, ചെമ്പ്രകാനം, വലിയപൊയില്‍, ഞണ്ടാടി, ചീമേനി, പോത്താംകണ്ടം, അത്തൂട്ടി, കുന്നുംകൈ, മൗക്കോട്, കടുമേനി, നല്ലോംപുഴ, പാലാവയല്, തയ്യേനി, പറമ്പ, പുങ്ങംചാല്‍, നര്‍ക്കിലക്കാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഭീമനടിയില്‍ അവസാനിച്ചു.