കര്‍ഷകരുടെ തോക്ക് ലൈസന്‍സ് നടപടികള്‍ ഉദാരമാക്കണം: വൈഎംസിഎ
1415347
Tuesday, April 9, 2024 7:37 AM IST
കാഞ്ഞങ്ങാട്: കൃഷിയിടങ്ങളിലിറങ്ങി കൃഷിനശിപ്പിക്കുന്ന ആന ഒഴികെയുള്ള വന്യമൃഗങ്ങളെ നേരടാന വാതിര്ത്തികളില് താമസിച്ച് കൃഷി ചെയ്യുന്ന പാരമ്പര്യ കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ ഉദാരമാക്കണമെന്ന് കാഞ്ഞങ്ങാട് വൈഎംസിഎ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന് സര്‍ക്കാരിന് ഒരുകൊല്ലം മുമ്പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ഉപാധ്യക്ഷന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ചാണ്ടി കൈനിക്കര അധ്യക്ഷതവഹിച്ചു. കെ.കെ.സേവിച്ചന്, സിജോ അമ്പാട്ട്, ലൈജു നക്കരക്കുന്നേല്, സാറ്റോ ഐസക്ക്, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍, സന്തോഷ് പൂവത്താനി, ചാക്കോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സണ്ണി മാണിശേരി സ്വാഗതവും സാജു വെള്ളേപ്പള്ളി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സണ്ണി മാണിശേരി (പ്രസിഡന്റ്), ആന്റോ പടയാട്ടി(വൈസ്പ്രസിഡന്റ്), സാജു വെള്ളേപ്പള്ളി (സെക്രട്ടറി), ജോയി ചെല്ലങ്കോട്ട്(ജോയിന്റ് സെക്രട്ടറി), ചാണ്ടി കൈനിക്കര(ട്രഷറര്‍).