കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍
1414969
Monday, April 8, 2024 1:42 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ 7,01,475 പുരുഷ വോട്ടര്‍മാര്‍, 7,50,741 സ്ത്രീ വോട്ടര്‍മാര്‍, 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 14,52,230 വോട്ടര്‍മാര്‍. ജില്ലയില്‍ ആകെ 10,74,192 വോട്ടര്‍മാര്‍മാരാണുള്ളത്. ഇതില്‍ പുരുഷ വോട്ടര്‍മാര്‍ 524880, സ്ത്രീ വോട്ടര്‍മാര്‍ 549300, 12 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 1,12,394 പുരുഷന്മാരും 1,12,048 സ്ത്രീകളുമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമായി 2,24,443 വോട്ടര്‍മാര്‍. കാസര്‍ഗോഡ് മണ്ഡലത്തില്‍ 1,02,089 പുരുഷന്മാരും 1,03,333 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമായി 2,05,423 വോട്ടര്‍മാര്‍. ഉദുമയില്‍ 1,06,873 പുരുഷ വോട്ടര്‍മാരും 1,11,925 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 2,18,801 വോട്ടര്‍മാര്‍. കാഞ്ഞങ്ങാട് 1,06,024 പുരുഷ വോട്ടര്‍മാരും 1,14,752 സ്ത്രീവോട്ടര്‍മാരും അഞ്ച് ട്രന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 2,20,781 വോട്ടര്‍മാര്‍.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 97,500 പുരുഷന്മാരും 1,07,242 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 2,04,744 വോട്ടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 88,684 പുരുഷ വോട്ടര്‍മാരും 97,809 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 1,86,495 വോട്ടര്‍മാര്‍. കല്യാശേരി മണ്ഡലത്തില്‍ 87,911 പുരുഷ വോട്ടര്‍മാരും 1,03,632 സ്ത്രീ വോട്ടര്‍മാരുമായി 1,91,543 വോട്ടര്‍മാര്‍.
അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം നല്‍കിയിരുന്നു. വോട്ടർപട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്പെഷല്‍ സമ്മറി റിവിഷന്‍ കാലയളവില്‍ സോഫ്റ്റ് വെയര്‍ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എന്‍ട്രികള്‍, ഫോട്ടോ സമാനമായ എന്‍ട്രികള്‍ എന്നിവ ബിഎല്‍ഒ മാര്‍ വഴി പരിശോധിച്ച് അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി.
ജില്ലയില്‍ ഫെബ്രുവരി രണ്ടിന് വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി പ്രത്യേക ഇലക്ഷന് ഗ്രാമസഭകള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇലക്ഷന് ഗ്രാമസഭയുടെ ഭാഗമായി ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടര്‍ പട്ടിക ഉറക്കെവായിച്ച് സമ്മതിദായകരുടെ ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു.
ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) ലഭ്യമാക്കിയിരുന്നു. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാര്‍ച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചുമാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജില്ലകളില്‍ അസി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരെയും സ്ഥിരതാമസം മാറിയവരെയും ഉള്‍പ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. കുറ്റമറ്റ വോട്ടര്‍പട്ടിക തയാറാക്കുന്നതിനായി വിപുലമായ ശുദ്ധീകരണ പ്രക്രിയയും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
32,827 കന്നിവോട്ടര്‍മാര്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ 17,058 പുരുഷ വോട്ടര്‍മാരും 15,767 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 32,827 കന്നിവോട്ടര്‍മാര്‍. ജില്ലയില്‍ 12,096 പുരുഷ വോട്ടര്‍മാരും 11,117 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 23,215 കന്നി വോട്ടര്‍മാരാണുള്ളത്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 2,336 പുരുഷന്മാരും 2,060 സ്ത്രീകളുമായി 4,396 കന്നിവോട്ടര്‍മാര്‍. കാസര്‍ഗോഡ് മണ്ഡലത്തില്‍ 2,173 പുരുഷന്മാരും 1,865 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമായി 4,039 കന്നിവോട്ടര്‍മാര്‍. ഉദുമയില്‍ 2,649 പുരുഷ വോട്ടര്‍മാരും 2,431 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 5,081 കന്നിവോട്ടര്‍മാര്‍. കാഞ്ഞങ്ങാട് 2,513 പുരുഷ വോട്ടര്‍മാരും 2,313 സ്ത്രീവോട്ടര്‍മാരുമായി 4,826 കന്നിവോട്ടര്‍മാര്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 2,425 പുരുഷന്മാരും 2,448 സ്ത്രീ വോട്ടര്‍മാരുമായി 4,873 കന്നിവോട്ടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 2,516 പുരുഷ വോട്ടര്‍മാരും 2,124 സ്ത്രീ വോട്ടര്‍മാരുമായി 4,640 കന്നി വോട്ടര്‍മാര്‍. കല്യാശേരി മണ്ഡലത്തില്‍ 2,446 പുരുഷ വോട്ടര്‍മാരും 2,526 സ്ത്രീ വോട്ടര്‍മാരുമായി 4,972 വോട്ടര്‍മാര്‍. ഇതോടു കൂടെ അന്തിമ വോട്ടര്‍ പട്ടികയായി.