ലോകാരോഗ്യദിനം ആചരിച്ചു
1414967
Monday, April 8, 2024 1:42 AM IST
കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കുശാല്‍നഗറില്‍ നടന്ന പരിപാടി ജില്ലാശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ നിര്‍വഹിച്ചു.
ജില്ലാ വെക്ടര്‍ ബോണ്‍ ഡിസിസ് കണ്ട്രോള് ഓഫീസര്‍ എം. വേണുഗോപാലന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍, ജില്ലാശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്, പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ. സത്യഭാമ, കെ. ശോഭ, പ്രീതി, കെ. രത്ന, ആയിഷ, സന്തോഷ് കുശാല്‍നഗര്‍, സിദ്ദിഖ്, എച്ച്.കെ. ദാമോദരന്‍, ശശീന്ദ്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ലീഫ്ലെറ്റ് പ്രകാശനം നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പിപി യൂണിറ്റ് പരിധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍, എന്നിവര്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.