നീലേശ്വരം: ലോകത്തെ മികച്ച സേവന നിലവാരത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം.ബി. രാജേഷ്. നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടായി നല്കുന്ന സംസ്ഥാനം കേരളമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളം വെട്ടിച്ചുരുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. നഗരസഭ എന്‍ജിനീയര്‍ വി.വി. ഉപേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. രവീന്ദ്രന്, വി. ഗൗരി, ഷംസുദ്ദീന് അരിഞ്ചിറ, ടി.പി. ലത, പി. ഭാര്‍ഗവി, എല്‍ഡിഎഫ് കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വി.വി. രമേശന്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. പ്രമീള (ചെറുവത്തൂര്‍), എസ്. പ്രീത (മടിക്കൈ), വൈസ് പ്രസിഡന്റുമാരായ സി. പ്രകാശന് (മടിക്കൈ), ടി.പി. ശാന്ത (കിനാനൂര്‍-കരിന്തളം), കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, നഗരസഭ കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, റഫീഖ് കോട്ടപ്പുറം, വി. അബൂബക്കര്‍, മുന്‍ നഗരസഭ ചെയര്മാന് കെ.പി. ജയരാജന്, കെ.വി. ദാമോദരന്‍, മാമുനി വിജയന്, എറുവാട്ട് മോഹനന്, എം. രാജന്, മഡിയന്‍ ഉണ്ണികൃഷ്ണന്, പി. വിജയകുമാര്‍, നസീര്‍, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, പി.യു. വിജയകുമാര്‍, കെ.വി. ചന്ദ്രന്, എം.ജെ. ജോയ്, സി.എച്ച്. മൊയ്തു, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, കെ.വി. സുരേഷ്കുമാര്‍, വി.വി. ഉദയകുമാര്‍, സേതു ബങ്കളം എന്നിവര്‍ പ്രസംഗിച്ചു. വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി സ്വാഗതവും നഗരസഭ സെക്രട്ടറി കെ. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.