നേത്രപരിശോധനയും കണ്ണടവിതരണവും നടത്തി
1395878
Tuesday, February 27, 2024 6:34 AM IST
രാജപുരം: കള്ളാർ പഞ്ചായത്ത് ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയുടേയും പയ്യന്നൂർ ഐ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 14 വാർഡുകളിലും കണ്ണുപരിശോധന ക്യാമ്പ് നടത്തി.
പങ്കെടുത്ത 500 ഓളം രോഗികളെ പരിശോധിച്ചതിൽ 100 പേർക്കുള്ള കണ്ണട വിതരണം പൂടംകല്ല് ആശുപത്രിയിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗോപി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സി. സുകു പദ്ധതിവിശദീകരണം നടത്തി. പഞ്ചായത്തംഗം ലീല ഗംഗാധരൻ, സണ്ണി ഏബ്രഹാം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വിമല, പയ്യന്നൂർ ഐ ഫൗണ്ടേഷൻ ചെയർമാൻ ആർ.കെ. കമ്മത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.