കാസര്‍ഗോഡ്: ചെര്‍ക്കള മാര്‍ത്തോമ്മ ബധിര വിദ്യാലയത്തിന്റെ 43-ാമത് വാര്‍ഷികാഘോഷവും മാര്‍ത്തോമ്മ കോളജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയർഡിന്റെ 11 -ാമത് വാര്‍ഷികാഘോഷവും സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം - മലബാര്‍ ഭദ്രാസന അധ്യക്ഷനും ചെര്‍ക്കള മാര്‍ത്തോമ്മ ബധിര വിദ്യാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മാനേജരുമായ റൈറ്റ് റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ 27 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മുഖ്യാധ്യപിക ജോസ്മി ജോഷ്വയ്ക്ക് യാത്രയയപ്പും നല്കി. പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹസൈനാര്‍ ബദരിയ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. നന്ദികേശന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. ദിനേശ, എസ്എസ്കെ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. കാസിം, കുന്നംകുളം മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. സജു ബി. ജോണ്‍, ട്രഷറര്‍ കൊച്ചുമാമ്മന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം റെന്നി ചെറിയാന് പട്ടമുക്കില്‍, സ്കൂള്‍ ഗവേണിംഗ് ബോര്‍ഡ് മെംബര്‍ പ്രഫ. ജേക്കബ് മാത്യൂ, ബദിയടുക്ക മാര്‍ത്തോമ്മ കോളജ് ഡയറക്ടര്‍ ഫാ. മാത്യു സാമുവേല്‍, മാര്‍ത്തോമ്മ കോളജ് ഫോര്‍ ദി ഹിയറിംഗ് ഇംപെയര്‍ഡ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വര്‍ഗീസ്, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എസ്. ഷീല, പിടിഎ പ്രസിഡന്റ് ആര്. ഭാസ്കരന്, മുന്‍ പിടിഎ പ്രസിഡന്റ് എ.ആര്. ഷെരീഫ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി സി.എച്ച്. ഷക്കീര്‍, വിദ്യാര്‍ഥി പ്രതിനിധി സി.എം. ആയിഷത്ത് ഷഹല, സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന്, ടി.ആര്. വിനീത് എന്നിവര്‍ പ്രസംഗിച്ചു.