ജനശ്രീ; ഉമ്മൻചാണ്ടി സ്മൃതികേന്ദ്രങ്ങൾ ആരംഭിക്കും: എം.എം. ഹസൻ
1395436
Sunday, February 25, 2024 7:17 AM IST
ചട്ടഞ്ചാൽ: ജനശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ ഉമ്മൻചാണ്ടി സ്മൃതികേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ഈ കേന്ദ്രങ്ങളിലൂടെ ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുമെന്നും ജനശ്രീ കേന്ദ്രസമിതി ചെയർമാനും യുഡിഎഫ് കൺവീനറുമായ എം.എം. ഹസൻ അറിയിച്ചു.
ചട്ടഞ്ചാലിൽ നടന്ന ജനശ്രീ ജില്ലാ വാർഷിക സമ്മേളനവും ഉമ്മൻ ചാണ്ടി സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളെ സഹായിക്കുകയാകും ഉമ്മൻ ചാണ്ടി സ്മൃതികേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും എം.എം. ഹസൻ പറഞ്ഞു.
ജനശ്രീ ജില്ലാ ചെയർമാൻ കെ.നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ.ബി.എസ്. ബാലചന്ദ്രൻ, കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കിം കുന്നിൽ, എ. ഗോവിന്ദൻ നായർ, അഡ്വ.എ. ഗോവിന്ദൻ നായർ, എം. കുഞ്ഞമ്പു നമ്പ്യാർ, ധന്യ സുരേഷ്, മടിയൻ ഉണ്ണിക്കൃഷ്ണൻ, സൈമൺ പള്ളത്തുകുഴി, മിനി ചന്ദ്രൻ, കെ.ആർ. കാർത്തികേയൻ, ബി.പി. പ്രദീപ് കുമാർ, ജിതേഷ് ബാബു, രാജീവ് തോമസ്, പവിത്രൻ സി. നായർ, ജോയ് മാരൂർ, ജനശ്രീ ജില്ലാ സെക്രട്ടറി എം. രാജീവൻ നമ്പ്യാർ, ട്രഷറർ കെ.പി. സുധർമ എന്നിവർ പ്രസംഗിച്ചു.