കോൺഗ്രസ് ധർണ നടത്തി
1394817
Friday, February 23, 2024 1:20 AM IST
ചിറ്റാരിക്കാൽ: പൂച്ച പെറ്റു കിടക്കുന്ന രീതിയിലേക്ക് പൊതുഖജനാവിനെ മാറ്റിയത് ഇടതുപക്ഷ സർക്കാരാണെന്ന് കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മുസ്ലിംലീഗ് ജില്ലാ കൗൺസിൽ അംഗം മൊയ്തീൻകുഞ്ഞി കമ്പല്ലൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ്കുട്ടി കരിമഠം, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ജോയി ജോസഫ്, ജോസ് കുത്തിയതോട്ടിൽ, തോമസ് മാത്യു, ഷെരീഫ് വാഴപ്പള്ളി, ഡൊമിനിക് കൊയിത്തുരുത്തേൽ, അഗസ്റ്റിൻ ജോസഫ്, കെ.കെ. തങ്കച്ചൻ, ബെന്നി തൊടുകയിൽ, ഷംസുദ്ദീൻ തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.