മാലിന്യനിക്ഷേപകേന്ദ്രത്തില്‍ വീണ്ടും തീപിടിത്തം
1394598
Thursday, February 22, 2024 1:10 AM IST
ഉപ്പള: മംഗല്പാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുബനൂര്‍ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ വീണ്ടും തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഉപ്പള, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പ്രദേശമാകെ പുക മൂടിക്കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഫെബ്രുവരി 12നു രാത്രി 10.30ന് ഇവിടെ വന്‍തീപിടിത്തമുണ്ടായിരുന്നു. 500 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിനശിക്കുകയും കെട്ടിടവും മെഷീനുമെല്ലാം കത്തിനശിച്ചപ്പോള്‍ 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്.