ജീവനക്കാരന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
1394547
Wednesday, February 21, 2024 10:08 PM IST
കാഞ്ഞങ്ങാട്: ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ മോക്കാട്ടെ ബാലകൃഷ്ണന്-ഓമന ദമ്പതികളുടെ മകന് അരീക്കര അനൂപ് (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് എല്‍വി ടെമ്പിള്‍ സമീപത്തെ സുര്യവംശി ഹോട്ടലിലെ റിസപ്ഷന് ജീവനക്കാരനാണ് അനൂപ്.
ഇവിടുത്തെ മുറിയില്‍ താമസിച്ചുവരികയായിരുന്ന അനൂപ് പത്തു ദിവസത്തോളമായി ജോലിയില്‍ പ്രവേശിച്ചിരുന്നില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം പറയാനാകുകയുള്ളുവെന്ന് ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു. സഹോദരി: ആശ.