കള്ളാർ ഫാർമേഴ്സ് വെൽഫെയർ സഹകരണസംഘം കംപ്യൂട്ടർവത്കരണം ഉദ്ഘാടനം ചെയ്തു
1394461
Wednesday, February 21, 2024 5:45 AM IST
രാജപുരം: കള്ളാർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം സമ്പൂർണ കംപ്യൂട്ടർവത്കരണത്തിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. സംഘം പ്രസിഡന്റ് എം.കെ. മാധവൻ നായർ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ കുടുംബശ്രീ വായ്പ പ്രഖ്യാപനവും അസി. രജിസ്ട്രാർ (പ്ലാനിംഗ്) വി. ചന്ദ്രൻ ഭവനവായ്പ പ്രഖ്യാപനവും അസി. രജിസ്ട്രാർ (ജനറൽ) ടി. ലോഹിതാക്ഷൻ ഭൂസ്വത്ത് വാങ്ങാൻ വായ്പ പ്രഖ്യാപനവും നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, പഞ്ചായത്തംഗം സണ്ണി ഏബ്രഹാം, വെള്ളരിക്കുണ്ട് യൂണിറ്റ് ഇൻസ്പെക്ടർ എം.എൻ. സന്തോഷ്, കേരള ബാങ്ക് മാലക്കല്ല് ശാഖാ മാനേജർ ഇ.വി. മോഹനൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.എം. സൈമൺ, സി. ബാലകൃഷ്ണൻ നായർ, അബ്ദുൾ മജീദ്, സിഡിഎസ് ചെയർപേഴ്സൺ കെ. കമലാക്ഷി, കള്ളാർ വനിത സഹകരണ സംഘം പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, പ്രവാസി സഹകരണ സംഘം പ്രസിഡന്റ് കെ.വി. രാഘവൻ, കെസിഇഎഫ് ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ. മുരളി, സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്പ്, ഭരണസമിതി അംഗം വി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സംഘം സെക്രട്ടറി കെ. മിഥുൻ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ മേഖലയ്ക്കും പൊതു സമൂഹത്തിനും മാതൃകാപരമായ സംഭാവനകൾ നൽകിയയവരെ ആദരിച്ചു.