മഞ്ചേശ്വരം: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കെസിവൈഎം എസ്എംവൈഎം കാസര്‍ഗോഡ് ഫൊറോനയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഹൊസങ്കടി ഇൻഫന്റ് ജീസസ് പള്ളിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയ്ക്ക് ഫൊറോന ഡയറക്ടർ ഫാ. ഷിൻസ് കുടിലിൽ നേതൃത്വം നൽകി.
വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ട അജീഷ്, പോൾ എന്നിവർക്കായി പ്രാർഥന നടത്തി. ഫൊറോന പ്രസിഡന്റ് ഫെബിൻ ചിറയിൽ അധ്യക്ഷത വഹിച്ചു. ഹൊസങ്കടി ഇടവക വികാരി ഫാ. സുബിൻ റാത്തപള്ളി അനുശോചനമർപ്പിച്ചു പ്രസംഗിച്ചു. ഫൊറോന വൈസ് ഡയറക്ടർ സിസ്റ്റർ ഷാലിൻ, യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിൻ എന്നിവര്‍ പ്രസംഗിച്ചു.