കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്
1375820
Monday, December 4, 2023 7:03 AM IST
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ദേശീയപാതയില്‍ മാവുങ്കാലിനും മൂലക്കണ്ടത്തിനും ഇടയിലാണ് അപകടമുണ്ടായത്. കാസര്‍ഗോട്ടേക്ക് പോകുന്ന ബസ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി. പ്രവീണ്‍ (48) അബോധാവസ്ഥയിലായി. ഇദ്ദേഹത്തെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂര്‍ണമായും കാറില്‍ നിന്നും ഡ്രൈവര്‍ വെള്ളിക്കോത്ത് സ്വദേശി ബിജി (30)യെ ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബിജിയുടെ പരിക്ക് ഗുരുതരമല്ല.
ബസിലുണ്ടായിരുന്ന മോനാച്ചയിലെ രതി (46), അമ്പലത്തറയിലെ കാര്‍ത്യായനി (65) എന്നിവര്‍ക്കും നിസാര പരിക്കേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.