ചിറ്റാരിക്കാൽ : തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് എസ്പിസി യൂണിറ്റ് 2021-23 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.കെ. സുഭാഷ് സല്യൂട്ട് സ്വീകരിച്ചു.
സ്കൂൾ അസി.മാനേജർ ഫാ.ജിൽബർട്ട് കൊന്നയിൽ, പ്രിൻസിപ്പൽ സി. സിജോം ജോയി, മുഖ്യാധ്യാപിക സിസ്റ്റർ കെ.എം. ലിനറ്റ്, എൽപി സ്കൂൾ മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട് എന്നിവർ സംബന്ധിച്ചു. സൂപ്പർ സീനിയർ കേഡറ്റ് മാളവിക അനീഷ് പാസിംഗ് ഔട്ട് പരേഡ് നയിച്ചു. സിപിഒമാരായ ലിജോ തോമസ്, നിഷ സെബാസ്റ്റ്യൻ, ഡിഐമാരായ ഐ.ജയരാജ്, എം. രജിത എന്നിവർ നേതൃത്വം നൽകി.