കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് ശില്പശാല നടത്തി
1374026
Tuesday, November 28, 2023 1:14 AM IST
റാണിപുരം: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ വികസന മേഖലയുടെ ഭാഗമായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കും സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡസ്ക് ഉദ്യോഗസ്ഥര്‍ക്കുമായി കാര്യശേഷി വര്‍ധന പരിശീലനം സംഘടിപ്പിച്ചു. റാണിപുരം കെടിഡിസി റിസോര്‍ട്ടില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ അസി. ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ഇക്ബാല്‍ നിര്‍വഹിച്ചു.
ഗാര്‍ഹിക പീഡനം, പോക്സോ തുടങ്ങി വിവിധ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവിധ നിയമങ്ങളെ കുറിച്ച് അഡ്വ. ഹിജിന് നെല്ലിയോടാന് വിഷയാവതരണം നടത്തി. തുടര്‍ന്ന് വിവിധ മനഃശാസ്ത്രപരമായ കേസുകള്‍ വരുമ്പോള്‍ കൗണ്‍സിലിംഗിന്റെ പരിമിതിയെ കുറിച്ചും മനഃശാസ്ത്ര വിദഗ്ധരുടെ സേവനം ഉറപ്പാക്കേണ്ടത്തിന്റെ പ്രാധാന്യം ജെന്‍ഡര്‍ ഡിപിഎം വിശദീകരിച്ചു.
സെക്സ്, സെക്ഷ്വാലിറ്റി, സെക്സ് മൈനോരിറ്റി എന്നിവയെ കുറിച്ച് പെരിയ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിജോ ജോസ് വിഷയാവതരണം നടത്തി. തുടര്‍ന്ന് ബ്ലോക്ക്തല ആക്ഷന്‍ പ്ലാന്‍ തയാറാക്കി.