വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
1339956
Tuesday, October 3, 2023 10:17 PM IST
കുമ്പള: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാലിലെ മഹമൂദ്-മൈമൂന ദമ്പതികളുടെ മകന് ഖലീല്‍ (20) ആണ് മരിച്ചത്.
സുഹൃത്ത് മണ്ണംകുഴിയിലെ മാഷിം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഖലീലും മാഷിമും സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ ബസും നായിക്കാപ്പ് മൈല്കല്ലില്വച്ച് കൂട്ടിയിടിക്കുകയായിരുന്നു. മംഗളുരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഖലീല്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. മൊബൈല്‍ ടെക്നീഷ്യന് കോഴ്സ് വിദ്യാര്‍ഥിയാണ്.