കലാകാരന്മാരുടെ പെന്ഷന് 5000 രൂപയാക്കി ഉയര്‍ത്തണം
1339912
Monday, October 2, 2023 1:34 AM IST
കാഞ്ഞങ്ങാട്: കലാകാരന്മാരുടെ പെന്ഷന് 5000 രൂപയാക്കി ഉയര്‍ത്തണമെന്ന് കേരള സര്‍വകലാസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി വില്‍സണ്‍ ആന്റണി ഉദ്ഘാടനം ചെയ്തു. എം.വി. പവിത്രന് അധ്യക്ഷത വഹിച്ചു. എ. ദാമോദരന്‍, സി.പി. ബാബു, ഗോവിന്ദന് പള്ളിക്കാപ്പില്‍, സി.കെ. ബാബുരാജ്, രാമകൃഷ്ണ കടമ്പാര്‍, പി. ബാബു കല്യോട്ട്, കലാദേവി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കലാദേവി ഹരിദാസ് (പ്രസിഡന്റ്), പി. ബാബു, കെ. ശശികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എ. ദാമോദരന്‍ (സെക്രട്ടറി), ടി.വി. സുശീല, രാമകൃഷ്ണ കടംബാര് (ജോയിന്റ് സെക്രട്ടറിമാര്‍), എ.വി. പവിത്രന് (ട്രഷറര്‍).