ബാ​ളി​ഗെ അ​സീ​സ് വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു
Sunday, October 1, 2023 6:36 AM IST
കാ​സ​ര്‍​ഗോ​ഡ്: പൈ​വ​ളി​ഗെ ബാ​യി​ക്ക​ട്ട​യി​ലെ ബാ​ളി​ഗെ അ​സീ​സ് വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ അ​ഡീ.​സെ​ഷ​ന്‍​സ് (ര​ണ്ട്) കോ​ട​തി വെ​റു​തെ വി​ട്ടു.

കു​റ്റം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ളെ വെറുതെ വി​ട്ട​ത്. കേ​സി​ലെ ഭൂ​രി​ഭാ​ഗം സാ​ക്ഷി​ക​ളും കൂ​റു​മാ​റി​യി​രു​ന്നു. 2014 ജ​നു​വ​രി 25 ന് ​രാ​ത്രി​യാ​ണ് ബാ​ളി​ഗെ അ​സീ​സി (40)നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പൈ​വ​ളി​ഗെ​യി​ലെ അ​ബ്ദു​ല്‍ ഹ​മീ​ദ് എ​ന്ന അ​മ്മി, ഷാ​ഫി എ​ന്ന ചോ​ട്ട ഷാ​ഫി, മ​ടി​ക്കേ​രി​യി​ലെ ഷൗ​ക്ക​ത്ത​ലി, ബ​ണ്ട്വാ​ളി​ലെ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക​യ​ര്‍​ക​ട്ട​യി​ലെ കെ. ​അ​ന്‍​ഷാ​ദ്, പൈ​വ​ളി​ഗെ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റ​ഹീ​സ്, ജ​യ​റാം നോ​ണ്ട, ഇ​സു കു​സി​യാ​ദ്, നൂ​ര്‍​ഷാ, കെ. ​ഷാ​ഫി, പി. ​അ​ബ്ദു​ല്‍ ഷി​ഹാ​ബ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍.

ഇ​വ​രി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. ഇ​വ​ര്‍​ക്കെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. ബാ​ക്കി​യു​ള്ളവ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ജ​യ​റാം നോ​ണ്ട സ്വ​ത്തു ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം അ​നു​ജ​ന്‍ പ്ര​ഭാ​ക​ര നോ​ണ്ട​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ​യി​ലി​ലാ​ണ്.