തൃക്കരിപ്പൂര്‍: റെയില്‍വേ സ്റ്റേഷനിലെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി ബോര്‍ഡ് ചെയര്മാന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
നിലവില്‍ രണ്ട് പാസഞ്ചര്‍, രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള തൃക്കരിപ്പൂരില്‍ കൂടുതല്‍ ടെയിനുകള്‍ക്ക് സ്റ്റോപ്പ് എന്ന ആവശ്യം പരിഗണിക്കേണ്ടതുണ്ട്. തൃക്കരിപ്പൂര്‍ ടൗണിലെ മേല്‍പ്പാലങ്ങളുടെ ആവശ്യം അടുത്ത യോഗത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണദാസിന് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നൽകിയ സ്വീകരണ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ .ബാവ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷംസുദ്ദീന് ആയിറ്റി, പഞ്ചായത്തംഗങ്ങളായ സത്താര്‍ വടക്കുമ്പാട്, ഫായിസ് ബീരിച്ചേരി, ഇ. ശശിധരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.പി. ഷുഹൈബ്, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.എച്ച്. അബ്ദുള്‍ റഹീം, സെക്രട്ടറി എ.ജി. നൂറുല്‍ അമീന്, പി. മഷൂദ്, ഉറുമീസ് തൃക്കരിപ്പൂര്‍, എ.ജി. അമീന്, ലത്തീഫ് സപ്ന, കെ.വി. കൃഷ്ണപ്രസാദ്, കെ.വി. ഗംഗാധരന്, ടി.വി. ഷിബിന്‍, ഇ.വി. ഗണേശന്, എം. ഭാസ്കരന് എന്നിവര്‍ പ്രസംഗിച്ചു.