സ്പെഷല്‍ കോടതിയില്‍ ഒഴിവ്
1338460
Tuesday, September 26, 2023 1:30 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ഡി ടൈപ്പിസ്റ്റ് (1), ഓഫീസ് അറ്റന്‍ഡന്റ്/പ്യൂണ്‍ (2) ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അര്‍ഹരും സന്നദ്ധരുമായ വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 62 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല.
അപേക്ഷകര്‍ സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കാസര്‍ഗോഡ് 671123 എന്ന വിലാസത്തില്‍ 30ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ടും തപാലിലും സ്വീകരിക്കും. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.